കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മന്റൊണ് ഹര്‍ജി നല്‍കിയത്. സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നതെന്ന് ഹരജിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും അന്വേഷണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിന്റെ ഒപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. അതിന് ശേഷമാകും ബിഷപ്പിനെ വിളിച്ചു വരുത്തുക.
https://www.facebook.com/Malayalivartha

























