ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വലിയ ആശ്വാസവുമായി സംസ്ഥാന പോലീസ് സേന

കാലവര്‍ഷ കെടുതിയില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി കേരള പോലീസ്. അവശ്യ സാധനങ്ങള്‍ ശേഖരിച്ച് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാതൃക കാട്ടുകയാണ്. വിവിധ സംഘടനകളുമായി സഹകരിച്ചാണ് പൊലീസ് സേന ഈ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയിരിക്കുന്നത് . സംസ്ഥാന പൊലീസ് ചീഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപയോഗിച്ചവ ഒന്നും വേണ്ടെന്ന് വളരെ വ്യക്തമായി തന്നെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ്, പലവ്യജ്ഞനങ്ങള്‍, വസ്ത്രങ്ങള്‍, കേടാകാത്ത ഭക്ഷണസാധനങ്ങള്‍ എന്നിവയാണ് വേണ്ടത്.നാല് കേന്ദ്രങ്ങളിലായിട്ടാണ് ഇവയെല്ലാം ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീമൂലനഗരം കമ്യൂണിറ്റി ഹാള്‍, കൊച്ചിയില്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, കടവന്ത്ര, കണ്ണൂരില്‍ കെഎപി നാലാം ബെറ്റാലിയന്‍, തൃശൂരില്‍ കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളാണ് കേന്ദ്രങ്ങള്‍.
രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണിവരെ ആയിരിക്കും സാധനങ്ങള്‍ ശേഖരിക്കുന്നത്. സാധനങ്ങളല്ലാതെ പണം സ്വീകരിക്കുന്നതല്ല. പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























