സ്വകാര്യ വസ്‌ത്ര നിര്‍മാതാക്കളുടെ പരസ്യത്തില്‍ ചര്‍ക്കയുമായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരേ നിയമനടപടി തുടരുമെന്നു ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോർജ്

ഖാദി ബോര്‍ഡ് ഷോറൂം ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നത്.
ചര്‍ക്ക സ്വകാര്യ വസ്‌ത്ര സ്‌ഥാപനത്തിന്റെ പ്രചരണത്തിനായി ഉപയോഗിച്ചതിനെതിരെയാണു പരാതി നല്‍കിയത്. ആ സാഹചര്യത്തിൽ മോഹൻലാലിനെതിരെ നിയമ നടപടി തുടരുമെന്നാണ് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജാണ് അറിയിച്ചത്.
ഖാദിയെന്നപേരിലെ വ്യാജ തുണിത്തരങ്ങളും വില്‍പ്പനശാലകളും ഖാദിവ്യവസായത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക് പരിമിതമായ വരുമാനമാണ് ലഭിക്കുന്നത്. 500 രൂപയെങ്കിലും ദിവസവേതനം ലഭിക്കുന്നതിനു നടപടി ആരംഭിച്ചു.
https://www.facebook.com/Malayalivartha
























