ആരെങ്കിലും വിളി കേള്‍ക്കുമെന്ന പ്രതീക്ഷയോടെ ഒരു രാത്രിമുഴുവനും ജീവനു വേണ്ടി ഉച്ചത്തില്‍ കൂവി... സഹായത്തിനായി കേണു... ആരും കേട്ടില്ല; എന്നിട്ടും പ്രതീക്ഷ കൈവിടാതെ കല്ലടയാറ്റിലെ ആര്‍ത്തലച്ചൊഴുന്ന വെള്ളപ്പാച്ചിലില്‍ വാകമരത്തിന്റെ കൊമ്പിൽ മുറകേപിടിച്ചു കിടന്നു... ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുകയറിയ ജോസഫ് പറയുന്നു...

പുനലൂരിലെ മൂര്‍ത്തിക്കാവ് കടവില്‍ ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മുന്‍ അധ്യാപകനായ ജോസഫിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുകയറ്റം. കല്ലടയാറ്റിലെ ആര്‍ത്തലച്ചൊഴുന്ന വെള്ളപ്പാച്ചിലില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജോസഫ് മൂര്‍ത്തിക്കാവ് കടവില്‍ കുളിക്കാനിറങ്ങുന്നത്. കരയില്‍നിന്ന് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാകുന്നതു മുതലാണ് അവശ്യസനീയമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തെന്മല ഡാം തുറന്നുവിട്ടിരുന്നതിനാല്‍ ആറ്റില്‍ വെള്ളപ്പൊക്കവും കുത്തൊഴുക്കും ശക്തമായിരുന്നു. ജോസഫ് ആറ്റില്‍ വീണത് ആരും കണ്ടിതുമില്ല. മൂന്നുതവണ മുങ്ങിയശേഷം പൊങ്ങിയപ്പോള്‍ ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്ബ് ജീവന്‍ നിലനിര്‍ത്താനുള്ള പിടിവള്ളിയായി.
ജീവനു വേണ്ടി ഒരു രാത്രി മുഴുവന്‍ മരക്കൊമ്ബില്‍ പിടിച്ചു കിടന്ന് രാത്രി മുഴുവന്‍ ഉച്ചത്തില്‍ കൂവി. സഹായത്തിനായി കേണു. ആരും കേട്ടില്ല. ആരെങ്കിലും വിളി കേള്‍ക്കുമെന്ന പ്രതീക്ഷയോടെ. രാത്രി പത്തുമണിയോടെ ആറ്റില്‍ വെള്ളം വീണ്ടും കുത്തിയൊഴുകിയപ്പോഴും പ്രതീക്ഷ കൈവിടാതെ മുറകേപിടിച്ചു കിടന്നു.
ഒടുവില്‍ പുലര്‍ച്ചെ സമീപവാസിയായ സ്ത്രീയാണ് ജോസഫിന്റെ വിളികേട്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ഇദ്ദേഹത്തെ കരയ്‌ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ ഇത് പറയുമ്ബോഴും ജീവന്‍ തിരിച്ചുകിട്ടിയെന്ന സത്യത്തിലേക്ക് ജോസഫ് എന്ന 63 കാരന്റെ മനസ്സ് ഇപ്പോഴും പൂര്‍ണമായി പൊരുത്തപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























