ജലന്തർ ബിഷപ്പിനെ അറസ്റ്റ് ചെയ്യും ; കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നേരത്തെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ബിഷപ്പിനെതിരെ ആദ്യ ആരോപണം ഉണ്ടായത് 2014ലാണ്. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാനാകൂ. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാകൂവെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള അമൃസറില്‍ സേവനം അനുഷ്ഠിക്കുന്ന രണ്ടു വൈദികരുടെ മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു വൈദികന്‍ പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നല്‍കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്.
ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിരുന്നു. പാസ്റ്ററല്‍ സെന്ററിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം അമൃത്സറിലേയ്ക്ക് പോയിരുന്നു.
https://www.facebook.com/Malayalivartha
























