ആര്‍ത്തലച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് വരട്ടാറിലെ ഒഴുക്കില്‍ പെട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിതിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. ചങ്ങനാശ്ശേരി പായിപ്പാട് അഴകപ്പാറ പുത്തന്‍ പറമ്പിൽ തോമസ് മാത്തന്റെ മകന്‍ ജിതിന്‍ തോമസ് മാത്തന്റെ (14) മൃതദേഹമാണ് കിട്ടിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാല്‍പത്തി ഒന്നര മണിക്കൂറിന് ശേഷമാണ് തൊട്ടടുത്ത മുളങ്കൂട്ടത്തിനടിയില്‍ കുരുങ്ങി കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി എസ് ബി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജിതിന്‍.
https://www.facebook.com/Malayalivartha
























