വീട്ടില്‍ കളയാന്‍ വച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തള്ളരുത്; ഷോ ഓഫിനുള്ള അവസരമായി കാണരുത്!! സഹായഹസ്തം നീട്ടുന്നവരോട് അഭ്യർത്ഥനയുമായി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍

കനത്തമഴയും പ്രളയവും ഒട്ടേറെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സര്‍വ്വവും വെള്ളത്തില്‍ നശിച്ച ഒരു ജനതയ്ക്ക് സഹായഹസ്തവുമായി സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും നേരിട്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്ന ഭക്ഷണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പടെയുള്ള പല വസ്തുക്കളും ഉപയോഗശൂന്യമായതും ഗുണനിലവാരമില്ലാത്തത് ആയതും ക്യാമ്പിലുള്ളവരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്.
ഇതിനിടെയാണ് കേരളം കടുത്ത ദുരിതത്തിലൂടെ കടന്നു പോകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഷോ ഓഫ് നടത്തി സഹായം ചെയ്യുന്നവരോട് അഭ്യര്‍ത്ഥനയുമായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ രംഗത്തെത്തിയിരിക്കുന്നത്. വീട്ടില്‍ കളയാന്‍ വെച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തള്ളരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്- പ്രശാന്ത് നായര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
1) വീട്ടില്‍ കളയാന്‍/ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്.
3) പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
5) നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.
സാധനങ്ങളും ഭക്ഷണങ്ങളും ശേഖരിക്കുന്ന വിവിധ ജില്ലകളിലെ കളക്ഷന്‍ പോയിന്റിനെകുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകളും അദ്ദേഹം ഫേസ്ബുക്കില്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























