കനിവുണ്ടാകണം...പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയി സഹായിക്കമമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക്പോസ്റ്റ്

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയി സഹായിക്കമമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക്പോസ്റ്റ്
കേരളം കണ്ടിട്ടില്ലാത്ത പ്രളയദുരന്തം. കനത്തമഴയും പ്രളയവു നാശം വിതച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ വടക്കാശ്ശേരിയില്‍ നിന്ന് ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. പുറം ലോകവുമായി ബന്ധപ്പെടാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ചത്. പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഒറ്റപ്പെട്ടുപോയെന്നും പുറത്തെത്തിക്കാന്‍ സഹായിക്കണമെന്നും പോസ്റ്റില്‍ കുറിക്കുന്നു.
കുടിക്കാന്‍ വെള്ളംപോലും കിട്ടുന്നില്ലെന്നും .കറന്റോ, ഫോണില്‍ ചാര്‍ജോ ഇല്ലെന്നും,ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നും പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
എല്ലാം നഷ്ടപ്പെട്ടു. കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്, മിക്ക വീടുകളുടെയും ഒന്നാം നില മുങ്ങിയിട്ടുണ്ട്,വെള്ളം വീണ്ടും കൂടുന്നുണ്ട്. നാലു വശത്തും പമ്പയിലെയും കല്ലാറ്റിലെയും വെള്ളം കയറി പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കറന്റ് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇവിടെ നിന്ന് പുറത്തെത്താന്‍ സഹായിക്കുക. (പത്തനംതിട്ട ജില്ല, വടശ്ശേരിക്കര-പേങ്ങാട്ടുകടവ്)
https://www.facebook.com/Malayalivartha


























