പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗൗരവം...നിരവധിപ്പേര്‍ ടെസറിന്റെ മുകളില്‍ കുടുങ്ങിക്കിടക്കുന്നു: സൈന്യം എത്തിയിട്ടും ആളുകളുടെ ആശങ്ക ഒഴിയുന്നില്ല..പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ജനങ്ങള്‍

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരം. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനം തിട്ടയിലാണെന്നാണ് വിലയിരുത്തല്‍. വീടുകളുടെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറിയതോടെ ആയിരക്കണക്കിന് പേരാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് എത്തിയിട്ടുണ്ട്. പലരും വെള്ളം ഭക്ഷണവും കിട്ടാതെ വീടുകളില്‍ തന്നെ വലയുകയാണ്. ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെയോടെ ഫയര്‍ഫോഴ്സിന്റെയും മത്സ്യബന്ധന തൊഴിലാളികളുടെയും സഹായം എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം രാവിലെ മുതല്‍ വീണ്ടും തുടങ്ങി. രാത്രി മുഴുവന്‍ വീടിന്റെ മുകളില്‍ പ്രാണനായി നിലവിളിച്ച് നൂറുകണക്കിനാളുകള്‍. സമാനതകളില്ലാത്ത ദുരന്തമുഖത്ത് കേരളം.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ രാത്രിയില്‍ ഒറ്റപ്പെട്ടു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്ന ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രാത്രിയില്‍ നടന്നുവരികയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുന്നത്. ചെങ്ങന്നൂരിലെ പുത്തന്‍കാവ്, ഇടനാട് എന്നിവിടങ്ങളിലും നിരവധി പേര്‍ ഒറ്റപ്പെട്ടു. പലരും വീടിന്റെ ടറസില്‍ കയറി രാത്രി കഴിഞ്ഞുകൂടുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്. എന്നാല്‍ മഴ ശക്തമായി തുടരുന്നതിനാലും ഒഴുക്ക് ശക്തമായതിനാലും പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. പത്തനംതിട്ടയിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ അയക്കുമെന്നാണ് ഒടുവിലായി അറിയുന്നത്. മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസിന്റെ ദൗത്യസംഘമാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. 50 പേരാണ് ഈ സംഘത്തില്‍ ഉള്ളത്. ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ഉടന്‍ ജില്ലയില്‍ എത്തുമെന്ന് കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിലവില്‍ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ഉടന്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.വീടുകളുടെ മുകളില്‍ കഴിയുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതു കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. മഴയും കൂടുന്നു അതോടെ വെള്ളം വീണ്ടും കയറുകയാണ്. 
https://www.facebook.com/Malayalivartha


























