തോരാമഴയും വെള്ളപ്പൊക്കവും പത്തനംതിട്ടയിൽ കനത്ത ദുരിതം വിതയ്ക്കുന്നു; വീടുകളുടെ രണ്ടാം നിലയിൽ വരെ വെള്ളം കയറുന്നു ; പമ്പാതീരത്ത് ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു...

ജില്ലയില്‍ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് വിലയിരുത്തല്‍.
വീടുകളുടെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറിയതോടെ ആയിരക്കണക്കിന് പേരാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് എത്തിയിട്ടുണ്ട്. പലരും വെള്ളം ഭക്ഷണവും കിട്ടാതെ വീടുകളില്‍ തന്നെ വലയുകയാണ്. ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെയോടെ ഫയര്‍ഫോഴ്‌സിന്റെയും മത്സ്യബന്ധന തൊഴിലാളികളുടെയും സഹായം എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം രാവിലെ മുതല്‍ വീണ്ടും തുടങ്ങി.
ആയിരത്തിലേറെ ആള്‍ക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കിടക്കുകയാണ്. റാന്നിമുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷമായ സ്ഥിതിയാണ്. ശബരിമല ബാലാശ്രമത്തല്‍ 37 കുട്ടികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെഡ് അലര്‍ട്ട് തുടരുന്നു. മൂഴിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളില്‍ ഒരെണ്ണം താഴ്ത്തി. വിവിധ സേനാ വിഭാഗത്തിന്റെ 28 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ വഴിയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സ്വകാര്യ വ്യക്തികളുടെ ബോട്ടുകളഐും രംഗത്തുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ രക്ഷാപ്രവത്തനത്തില്‍ ഇരുട്ടും ഒഴുക്കുമായിരുന്നു പ്രശ്‌നം. രാവിലെ കൂടുതല്‍ ബോട്ടുകളും മറ്റു സംവിധാനങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. നാലു ബോട്ടുകള്‍ രാവിലെ 50 പേരുമായി തിരികെ വന്നിട്ടുണ്ട്. ഇപ്പോഴും പത്തും 30 പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. ഇന്നലെ രാത്രിയില്‍ രണ്ടാം നിലയില്‍ കുടുങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചു. മൂന്ന് ഗര്‍ഭിണികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തഹസീല്‍ദാരും പത്തനം തിട്ട ജില്ലാ കളക്ടറും ജനപ്രതിനിധിയുമെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























