കൊച്ചിയില്‍ പ്രളയം...ദുരന്തം പടിവാതിക്കല്‍ രക്ഷാദൗത്യം പാതിവഴിയില്‍...കൊച്ചിക്ക് ആശ്വാസം നല്‍കാന്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി

വെള്ളം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍. ഇടുക്കി അണക്കെട്ടില്‍ നിന്നും ഇന്ന് രാത്രി കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. ഇന്ന് കൂടുതലായി വെള്ളം തുറന്നു വിട്ടാല്‍ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്കം ബാധിക്കും. അതേസമയം ,ഇടുക്കി ഡാം പൂര്‍ണ്ണ സംഭരണ ശേഷിയിലെത്തിയാല്‍ പിന്നീട് കൂടുതലായി തുറന്നു വിടാതെ നിര്‍വാഹമില്ലെന്നത് ആശങ്ക പരത്തുന്നുണ്ട്.
അതേസമയം, കേരളം പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഓണാവധി വിദ്യഭ്യാസ വകുപ്പ് നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും നളെ മുതല്‍ അടച്ചിടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 29ന് ആയിരിക്കും സ്‌കൂളുകള്‍ പിന്നീടു തുറക്കുക. അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നു വിട്ടാല്‍ വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരാണ്ടൂര്‍ തുടങ്ങിയ മേഖലകളിലേക്ക് വെളളം കയറുന്നതിന് സാധ്യതയുണ്ട്. ആലുവ, കാലടി,പെരൂമ്പാവൂര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ ദുഷ്‌കരമായി മാറി.രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലും ആലുവയിലുമാണ് ഏറ്റവുമധികം പ്രളയക്കെടുതി നേരിടുന്നത്. നിരവധി സ്ഥലങ്ങളിലാണ് ആളുകള്‍ കുടുങ്ങികിടക്കുന്നതും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രളയദുരന്തം വിഴുങ്ങിയ കേരളത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് പെരുമഴ തുടരുകയാണ്. കനത്തമഴയില്‍ വെളളപ്പൊക്കത്തിന് പുറമേ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം തുടരുമ്പോള്‍ ഇന്നലെയും ഇന്നുമായി 58 പേരാണ് മരിച്ചത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 33 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. അഞ്ചു ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















