മഴക്കെടുതി; സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഓണാവധി; ഇനി സ്‌കൂളുകള്‍ തുറക്കുന്നത് 29ന്

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധിയില്‍ മാറ്റം. സ്‌കൂളുകള്‍ നാളെ അടച്ച് 29ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കനത്ത് മഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ നേരത്തെ പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.
കാലിക്കറ്റ് യുണിവേഴ്‌സിറ്റി 29ാം തിയതിവരെ അടച്ചു.31ാം തിയതിവരെ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കണ്ണുര്‍ യൂണിവേഴ്‌സിറ്റി 21ാം തിയതിവരെ നടത്താനിരുന്ന എല്ലാ പരിക്ഷകളും മാറ്റിവെച്ചു. പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റി വച്ചിട്ടുണ്ട്.
അതേസമയം, കേരളം പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഓണാവധി വിദ്യഭ്യാസ വകുപ്പ് നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും നളെ മുതല്‍ അടച്ചിടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 29ന് ആയിരിക്കും സ്‌കൂളുകള്‍ പിന്നീടു തുറക്കുക. അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നു വിട്ടാല്‍ വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരാണ്ടൂര്‍ തുടങ്ങിയ മേഖലകളിലേക്ക് വെളളം കയറുന്നതിന് സാധ്യതയുണ്ട്. ആലുവ, കാലടി,പെരൂമ്പാവൂര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ ദുഷ്‌കരമായി മാറി.
https://www.facebook.com/Malayalivartha






















