സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതം; എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് കനത്ത മഴ പെയ്യുക

സംസ്ഥാനത്ത് പ്രളയം നിയന്ത്രണാതീതമായി തുടുരുന്നതിനിടെ എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്നും കനത്ത മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിയാര്‍ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളുംവെള്ളത്തിനടിയിലായിരിക്കുകയാണ്. ഇടുക്കിയിലെ പല ഗ്രാമ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടെ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
കൊച്ചി കായലിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാര്‍ തീരത്ത് കൂടുതല്‍ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ ഇരു തീരങ്ങളിലും രണ്ട് കിലോമീറ്റര്‍ വരെ വെള്ളം കയറുമെന്നാണ് മുന്നറിയിപ്പ്. ചാലക്കുടി ടൗണിലടക്കം വെള്ളം കയറി. പത്തനംതിട്ടയില്‍ വെള്ളത്തിനടിയിലായി പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലുമായില്ല.
https://www.facebook.com/Malayalivartha






















