കൊച്ചി മെട്രോ സൗജന്യ സര്‍വ്വീസ് ദുരുപയോഗപ്പെടുന്നു; പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി അനാവശ്യ യാത്രകൾ

സംസ്ഥാനത്ത് മഴവെള്ളക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സേനയും മറ്റു സംഘടനകളും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ആലുവയും സമീപ പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുട്ടം മെട്രോയാർഡിൽ വെള്ളം കയറിയിനെത്തുടർന്ന് താത്കാലികമായി നിർത്തി വച്ചിരുന്ന മെട്രോ സർവ്വീസ് ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് പുനരാരംഭിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവർത്തനമാരംഭിച്ച കൊച്ചി മെട്രോ സൗജന്യ സര്‍വീസ് തുടങ്ങിയതിനു ശേഷം അലുവയിലെയും സമീപ പ്രദേശങ്ങളിലെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാണുവാനായി ജനം ഇപ്പോള്‍ കൊച്ചി മെട്രോയില്‍ തടിച്ചുകൂടിയിരിക്കുകയാണ്. നിലവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധത്തില്‍ ഇത് ദോഷകരമായി ബാധിക്കും.
ആഹാരവും വസ്ത്രവും തുടങ്ങിയ അവശ്യ സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് കൊണ്ട് പോകുന്നതിനായിരുന്നു കൊച്ചി മെട്രോ സര്‍വ്വീസ് വീണ്ടും തുടങ്ങിയത്. എന്നാൽ ഇത്തരത്തിലുള്ള അനാവശ്യ യാത്രകൾ ഇതിനെ സാരമായി ബാധിക്കുന്നു. അതിനാൽ തന്നെ സൗജന്യ സർവ്വീസുകൾ ദുരുപയോഗം ചെയ്യരുതെന്ന നിർദ്ദേശം അധികൃതർ മുന്നോട് വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















