തെക്കൻ, മധ്യ മെക്സിക്കോയിൽ ശക്തമായ ഭൂചലനം.... റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി

തെക്കൻ, മധ്യ മെക്സിക്കോയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണുണ്ടായത്. രണ്ട് പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ സാൻ മാർക്കോസ് പട്ടണത്തിനടുത്ത് പസഫിക് തീരദേശ റിസോർട്ടായ അകാപുൾകോയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം. തീവ്രമായ ഭൂകമ്പത്തിനു ശേഷം 500 ലധികം തുടർചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകളുള്ളത്.
അകാപുൾകോയ്ക്ക് ചുറ്റും സംസ്ഥാനത്തെ മറ്റ് ഹൈവേകളിലും മണ്ണിടിച്ചിലുകൾ ഉണ്ടായതായി സംസ്ഥാന സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്ത് താമസിച്ചിരുന്ന 50 വയസുള്ള സ്ത്രീ വീട് തകർന്ന് മരിച്ചതായി ഗ്വെറേറോ ഗവർണർ എവ്‌ലിൻ സാൽഗാഡോ പറഞ്ഞു. ഗ്വെറേറോയുടെ തലസ്ഥാനമായ ചിൽപാൻസിംഗോയിലെ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതായും രോഗികളെ ഒഴിപ്പിച്ചതായും അധികൃതർ .
https://www.facebook.com/Malayalivartha























