ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ആദ്യപകുതി പിന്നിടുമ്പോൾ ആഴ്‌സണലിന് ആധിപത്യം....

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ആദ്യപകുതി പിന്നിടുമ്പോൾ ആഴ്‌സണലിന് ആധിപത്യം. 19 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാംസ്ഥാനത്ത് പീരങ്കിപ്പടയ്‌ക്ക് നാല് പോയിന്റ് ലീഡ്. 45 പോയിന്റാണ് മൈക്കേൽ അർടേറ്റയ്‌ക്കും സംഘത്തിനും. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 41 പോയിന്റ്. പുതുവർഷത്തിലെ ആദ്യ കളിയിൽ സണ്ടർലൻഡിനോട് ഗോളടിക്കാതെ പിരിഞ്ഞതാണ് സിറ്റിക്ക് തിരിച്ചടിയായത്.
ജയിച്ചിരുന്നെങ്കിൽ വ്യത്യാസം ഒറ്റ പോയിന്റാക്കി ചുരുക്കാമായിരുന്നു. ആസ്റ്റൺ വില്ലയാണ് (39) മൂന്നാംസ്ഥാനത്ത്. 19 റൗണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.
അവസാന സീസണുകളിൽ മികച്ച യുവനിരയുമായെത്തി തുടക്കം തകർത്തു കളിച്ച ആഴ്‌സണൽ ഇത്തവണയും സമാന പ്രകടനമാണ്. രണ്ടാംഘട്ടം തളരാതിരുന്നാൽ 21 വർഷത്തിനുശേഷം പ്രീമിയർ ലീഗ് ട്രോഫി ഉയർത്താനാകും. 2004ലാണ് അവസാനമായി ജേതാക്കളായത്. ഇത്തവണ കിരീടപ്പോരിൽ തുടക്കം നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളായിരുന്നു കുതിച്ചത്. ആദ്യ മത്സരങ്ങളിൽ അവർ ജയം നേടി. എന്നാൽ പിന്നീട് താളം തെറ്റി. 33 പോയിന്റോടെ നാലാമതാണുള്ളത്.
"
https://www.facebook.com/Malayalivartha
























