ആദിവാസികളെ മറക്കല്ലേ...കനത്ത മഴയുടെ കൂടെ വന്യമൃഗങ്ങളുടെ ശല്യവും: ആദിവാസി കോളനികള്‍ ദുരിതത്തില്‍

തളിപ്പറമ്പില്‍ വന്യമൃഗങ്ങളുടെ ശല്യത്തിനൊപ്പം ശക്തമായ പേമാരി കൂടിയായതോടെ ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കൊടും ദുരിതങ്ങളുമായി രണ്ട് ആദിവാസി കോളനികള്‍. കേരള കര്‍ണ്ണാടക വനാതിര്‍ത്തിയിലെ ഉദയഗിരി പഞ്ചായത്തിലെ അപ്പര്‍ ചിക്കാട്, ലോവര്‍ ചീക്കാട് ആദിവാസി കോളനികളിലെ മനുഷ്യരാണ് ദുരിതം അനുഭവിക്കുന്നത്. കാലവര്‍ഷത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതും വീടുകളുടെ ശോചനീയാവസ്ഥയുമാണ് ആദിവാസികളെ ദുരിതത്തിലാക്കിയത്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും കോളനികളില്‍ ഇല്ല.
കര്‍ണ്ണാടക വനത്തിലെ ഉരുള്‍പൊട്ടലും സംഹാരതാണ്ഡവമാടുന്ന ചുഴലി കൊടുങ്കാറ്റും ഭയന്ന് വിറച്ചാണ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്. കോളനി നിവാസികള്‍ നിര്‍മ്മിച്ച അപ്പര്‍ ചിക്കാട് കോളനിയിലേക്കുള്ള പ്രവേശന മാര്‍ഗമായ മുളപ്പാലം അപകടകരമായ വിധം തകര്‍ച്ചയിലാണ്. കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തുന്ന കാട്ടാനക്കുട്ടത്തിന്റെയും കാട്ടുപന്നികളുടെയും ശല്യവും കോളനികളില്‍ വര്‍ദ്ധിച്ച് വരുന്നത് കോളനി നിവാസികളെ ഭീഷണിയിലാക്കുകയാണ്.
ഏതു നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ പ്ലാസ്റ്റിക്ക് ഷെഡുകളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തകര്‍ച്ചയിലായ പഴയ ലയങ്ങളിലുമായാണ് കോളനിവാസികള്‍ താമസിക്കുന്നത്. ഗതാഗതത്തിന് യോഗ്യമായ റോഡുകളും ഇല്ല. വൈദ്യുതിയും കുടിവെള്ളവും അധികൃതരുടെ വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങി
https://www.facebook.com/Malayalivartha






















