കാലവര്‍ഷക്കെടുതി:ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പ്രളയം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു. ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.ദ്വാരക പോളിടെക്‌നിക് വിദ്യാര്‍ഥി വിജിന്‍ എസ് പോളിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച തലപ്പുഴ കമ്പിപ്പാലത്തിന് സമീപം വെച്ചായിരുന്നു ഒഴുക്കില്‍പ്പെട്ടത്.തുടര്‍ന്ന് നിരന്തരം തിരച്ചില്‍ നടത്തിയിരുന്നു.ഒഴുക്കില്‍പ്പെട്ടത് വിജി.എസ്.പോളാണെന്ന് സംശയമുണ്ടായിരുന്നു.ലിജിന്റെതെന്ന് കരുതുന്ന കുട തലപ്പുഴ കമ്പി പാലത്തിനടുത്തു നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.ഇന്നലെ വേകിട്ട് അഞ്ച് മണിയോടെ തലപ്പഴ 46ല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വാളാട്ടെ പ്രത്യേക മുങ്ങല്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ ഗവ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ജിജി എസ് പോളിന്റെയും, തലപ്പുഴ പാരിസണ്‍ തേയില തോട്ടം ആസ്പത്രി നഴ്‌സ് ലിസിയുടെയും മകനാണ്.സഹോദരി:ലിജിത.
അതേസമയം ഇടിക്കരയില്‍ സഹോദരങ്ങളുടെ വീടുകള്‍ മണ്ണിടിച്ചളലില്‍ തകര്‍ന്നു തലപ്പുഴ ഇടിക്കര താഴത്തില്‍ ലത്തീഫ് സഹോദരന്‍ റഹീം എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. സമീപത്ത് ഇവരുടെ മാതാവ് ആമിനയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി കെട്ടിടവും പൂര്‍ണമായി മണ്ണിനടിയിലായി. വീടുകളില്‍ക്ക് മുകളില്‍ വീണ ശേഷം മണ്ണി ഇടിക്കര റോഡിലും വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞിരുന്നു വ്യാഴാഴ്ച രാത്രീയില്‍ വീണ്ടും മണ്ണ് ഇടിഞ്ഞതോടെയാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.
https://www.facebook.com/Malayalivartha






















