ചാലക്കുടിയിലും ചെങ്ങന്നൂരിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരം; കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും; ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍

ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വെള്ളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി. 2094 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,14,391 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധികം പേരെയും ബോട്ടുപയോഗിച്ചാണ് രക്ഷപെടുത്തിയത്. സേനാ വിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിത്വം വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ
രക്ഷപ്പെടുത്തിയവരുടെ എണ്ണം ആലുവ: 71591, ചാലക്കുടി: 5550, ചെങ്ങന്നൂര്‍: 3060, കുട്ടനാട്: 2000, തിരുവല്ല, ആറന്മുള: 741
മെയ് 29 മുതല്‍ ഓഗസ്റ്റ് 17ന് രാവിലെ എട്ടുമണിവരെ 324 പേര്‍ മരിച്ചു. ഓഗസ്റ്റ് എട്ടുമുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 164 പേര്‍ മരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ക്യാമ്പുകളില്‍ 70,085 കുടുംബങ്ങളിലെ 3,14391 പേരുണ്ട്. 2094 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
പോലീസും ഫയര്‍ഫോഴ്‌സും കേന്ദ്രസേന വിഭാഗത്തോടൊപ്പം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
40,000 പോലീസുകാര്‍ 3200 ഫയര്‍ഫോഴ്‌സുകാര്‍ എന്നിവര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.
നേവിയുടെ 46 ടീം, എയര്‍ഫോ്‌ഴ്‌സിന്റെ 13 ടീം, ആര്‍മിയുടെ 18 ടീം, കോസ്റ്റ് ഗാര്‍ഡിന്റെ 16 ടീം, എന്‍.ഡി. ആര്‍.എഫിന്റെ 21 ടീം. ഇത്രയും ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
എയര്‍ഫോഴ്‌സിന്റെ 16 ഹെലികോപ്റ്ററുകളും എന്‍.ഡി. ആര്‍.എഫിന്റെ 79 ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ 403 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.
ചാലക്കുടി, ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഇപ്പോള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ക്ക് പുറമേ ആര്‍മിയുടെ 12 വലിയ ബോട്ടുകള്‍ ചാലക്കുടിയിലെത്തും.
കാലടിയില്‍ അഞ്ചും ചെങ്ങന്നൂരില്‍ 15ഉം തിരുവല്ലയില്‍ പത്തും ബോട്ടുകള്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ രപക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും.
ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും നാല് വ്യോമസേന ഹെലികോപ്റ്ററുകള്‍ വീതം ഉപയോഗിക്കും.
തിരുവല്ല, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് വീതം ഹെലികോപ്റ്ററുകള്‍ നാളെ മുതല്‍ ഉപയോഗിക്കും.
https://www.facebook.com/Malayalivartha






















