ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഡല്‍ഹിയും പഞ്ചാബും; അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കും

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെയും ഡല്‍ഹിയുടെയും സഹായം. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ വീതം ഇരുസംസ്ഥാനങ്ങളും സംഭാവന ചെയ്തു.
പഞ്ചാബ് പ്രഖ്യാപിച്ച സഹായനിധിയില്‍ അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് ശേഷിക്കുന്ന അഞ്ച് കോടി രൂപ കേരളത്തിന് നല്‍കുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ട്വീറ്റിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഹായവാഗ്ദാനം പ്രഖ്യാപിച്ചത്.
കേരളത്തിന് 25 കോടി രൂപയുടെ സഹായം നല്‍കുമെന്നു തെലങ്കാന മുഖ്യന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചു. അടിയന്തരമായി പണം കൈമാറാന്‍ അദ്ദേഹം ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.വനിതാ ശിശുക്ഷേമ മന്ത്രാലയം 100 മെട്രിക് ടണ്‍ ഭക്ഷ്യസാധനങ്ങള്‍ ദുരിതബാധിതമേഖലകളിലേക്ക് എത്തിക്കുമെന്ന് വകുപ്പ് മന്ത്രി മനേകാ ഗാന്ധി അറിയിച്ചിട്ടുണ്ട്.സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പും കേരളത്തിനായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

https://www.facebook.com/Malayalivartha






















