അവര്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കാം; ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് പോയ മത്സ്യതൊഴിലാളികളടങ്ങുന്ന പത്തംഗ സംഘം ഇതുവരെ തിരിച്ചെത്തിയില്ല; ഒഴുക്ക് ശക്തമായതിനാല്‍ ഇവര്‍ക്കായുള്ള തിരച്ചിലും നിര്‍ത്തവച്ചു

രക്ഷാദൗത്യസേനയിലെ പത്തുപേരെ കാണാതായതായി റിപ്പോര്‍ട്ട്. ഹരിപ്പാട് നിന്ന് ചെങ്ങന്നൂരിലേക്ക് വള്ളത്തില്‍ പോയവരെയാണ് കാണായതെന്നാണ് സൂചന.
ഹരിപ്പാട് ആറാട്ടുപുഴ പഞ്ചായത്തില്‍ നിന്ന് പത്തുപേരുമായി പോയ മിന്നല്‍ക്കൊടി എന്ന മത്സ്യബന്ധനവള്ളമാണ് ആണ് കാണാതായത്. വിയ്യപുരം വഴി നിരണത്തുകൂടി ചെങ്ങന്നൂരിലേക്ക് പോയ വള്ളത്തിലുണ്ടായിരുന്നത് എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങളുമാണ്. ഈ മേഖലയില്‍ ഒരുപാടുപേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്
https://www.facebook.com/Malayalivartha






















