ദുരിതാശ്വാസപ്രവര്‍ത്തനത്തങ്ങളെ സമൂഹമാധ്യമത്തില്‍ പരിഹസിച്ച ട്രഷറി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പരിഹാസം നടത്തിയ ജീവനക്കാരനെ ട്രഷറിവകുപ്പ് ഡയറക്ടര്‍ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോള്‍ കോഴിക്കോട് പെന്‍ഷന്‍ പേമന്റെ് സബ് ട്രഷറിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബന്‍ ജോണിനാണ് സസ്‌പെന്‍ഷന്‍.
സര്‍ക്കാറിനെയും ജീവനക്കാരെയും സന്നദ്ധസംഘടനകളെയും പരിഹസിച്ചും അവരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ഫേസ്ബുക്ക് പോസ്റ്റിട്ടതായി ട്രഷറി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇത് ഗുരുതര അച്ചടക്കരാഹിത്യവും കൃത്യവിലോപവും സര്‍ക്കാര്‍ ജീവനക്കാരന് യോജിക്കാത്തതുമാണ്.
സര്‍ക്കാര്‍ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ദുരിതത്തിലായ ജനങ്ങളുടെയും ദുരിതാശ്വസപ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാറിന്റെയും ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും മനോവീര്യവും ആവേശവും തകര്‍ക്കുംവിധമുള്ള കുറ്റമാണ് ഉണ്ടായത്. ഇത് ഗുരുതര പെരുമാറ്റച്ചട്ടലംഘനവും സര്‍ക്കാര്‍ സേവനവ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















