പത്തനംതിട്ട ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട്....ഇന്ന് ചെങ്ങന്നൂരും ചാലക്കുടിയും കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം...ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ മഴ ശക്തമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു

ഇന്ന് ചെങ്ങന്നൂരിലും ചാലക്കുടിയെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൊച്ചിയില്‍ കാറ്റും മ!ഴയും കനക്കുകയാണ്. പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ നിരീക്ഷണം റദ്ദാക്കി. തൃശൂര്‍ പീച്ചി ഡാമിന്റെയും പൂമല ഡാമിന്റെയും ഷട്ടര്‍ 2 ഇഞ്ച് താഴ്ത്തി.
പത്തനംതിട്ട ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്. ചാലക്കുടിയിലും ചെങ്ങന്നൂരിലും അതിശക്തമായ ഒഴുക്കുളളതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാവുകയാണ്.
ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് കാലത്തുമുതല്‍ ആരംഭിച്ചിട്ടുണ്ട്
നിരവധിപ്പേരുടെ ജീവനെടുത്ത് ദിവസങ്ങളായി തുടരുന്ന പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടക്കമുള്ള ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ണായകമായ വ്യോമനിരീക്ഷണം റദ്ദാക്കിയിരിക്കുന്നത്. കൊച്ചി നാവിക ആസ്ഥാനത്ത് തുടരുന്ന പ്രധാനമന്ത്രി കാലാവസ്ഥ അനുകൂലമായ ശേഷം വ്യോമനിരീക്ഷണം നടത്തുമോ എന്ന വിവരം ലഭ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി.സദാശിവവും തമ്മില്‍ നാവികസേനാ ആസ്ഥാനത്തെ ഓഫീസില്‍ ചര്‍ച്ച നടത്തുകയാണ്. ഇതിനു ശേഷമേ മറ്റ് നടപടികള്‍ അറിയാനാകൂ
സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ബോട്ടുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ നാഷണല്‍ ഹൈവേ വഴി പോകേണ്ടതിനാല്‍ ദേശീയ പാത വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട്‌ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കുട്ടനാട്ടില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിക്കുകയാണ്.
അതേസമയം, കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ല ഒറ്റപ്പെടുകയാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ്, എറണാകുളം റോഡ് തുടങ്ങിയവയില്‍ ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കൂടുതല്‍ കയറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വെ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒന്നര ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ അവര്‍ ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























