ഇതാണ് പാർട്ടി, ലക്ഷ്യം 2026 ; കോൺഗ്രസ് നേതാക്കൾ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ എംപി

ഇതാണ് പാർട്ടിയെന്നും, ലക്ഷ്യം 2026 തന്നെയെന്നും ഫെയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചു . കോൺഗ്രസിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടിപിടിയാണെന്ന സിപിഎം പ്രചാരണത്തിനിടെയായിരുന്നു നേതാക്കൾ ഒരുമിച്ചുള്ള ബത്തേരിയിൽ നടന്ന ക്യാംപിലെ ഫോട്ടോ പങ്കിട്ടത്.
'കെ പി സി സി ലീഡർഷിപ്പ് സമ്മിറ്റ് സമാപനത്തിനോടടുക്കുന്നു. സംഘടനയുടെ കരുത്തും സംസ്ഥാനത്തിൻ്റെ വളർച്ചയും ഉറപ്പ് വരുത്തുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുമിച്ചിറങ്ങാം'. – ഷാഫി കുറിച്ചു.
ശശി തരൂരിനെയും പാർട്ടിയിലേക്ക് എത്തിച്ചാണ് നിയമസഭ പിടിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. ബത്തേരിയിൽ നടന്ന ക്യാംപിലാണ് ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിൽ മഞ്ഞുരുകിയത്. സിപിഎമ്മിനും ബിജെപി ക്കുമെതിരെ സമരം ശക്തമാക്കാനും ബത്തേരി ക്യാംപിൽ തീരുമാനമായിരുന്നു.
https://www.facebook.com/Malayalivartha
























