കണ്ണീർക്കാഴ്ചയായി... കൊടകരയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ കൊടകരയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടം സംഭവിച്ചത്.
ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ആഫിദയുടെ ദേഹത്തിലൂടെ ഈ സമയം അതുവഴി വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ആഫിദ മരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























