കേരളത്തിന് മോഡിയുടെ കൈത്താങ്ങ്..500 കോടിയുടെ ഇടക്കാലാശ്വാസം... പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പ്രഖ്യാപനം

പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം തുടങ്ങി. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി നേവല്‍ ബേസിലാണ് യോഗം ചേരുന്നത്. അതേസമയം പ്രളയക്കെടുതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തുടര്‍ സഞ്ചാരം സാധ്യമാകാതെ വരികയായിരുന്നു.
സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വലിയ ബോട്ടുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ നാഷണല്‍ ഹൈവേ വഴി പോകേണ്ടതിനാല്‍ ദേശീയ പാത വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട്‌ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കുട്ടനാട്ടില്‍ നിന്നും ആയിരങ്ങളെ ഒഴിപ്പിക്കുകയാണ്.
അതേസമയം, കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ല ഒറ്റപ്പെടുകയാണ്. എംസി റോഡ്, എസി റോഡ്, കെകെ റോഡ്, എറണാകുളം റോഡ് തുടങ്ങിയവയില്‍ ഗതാഗതം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കൂടുതല്‍ കയറിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























