പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ്

കേരളത്തിൽ ഇന്ധന ക്ഷാമമെന്ന പേരില്‍ നടക്കുന്ന വ്യാപക പ്രചരണത്തെ തുടര്‍ന്ന് ജനങ്ങള്‍ വന്‍ തോതില്‍ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഈ നിര്‍ദ്ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി അറിയിച്ചു. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കൊച്ചിയിലെ റിഫൈനറി പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബി.പി.സി.എല്‍ വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയില്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത തടസം മൂലം ചരക്കുനീക്കത്തില്‍ ചെറിയ പ്രശ്നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബി.പി.സി.എല്‍ കേരളാ റീടെയില്‍ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























