സങ്കടക്കാഴ്ചയായി... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്

വിനോദയാത്രയ്ക്കൊടുവിൽ.... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.
കേരളത്തിൽ നിന്നെത്തിയ 56 അംഗ സംഘത്തിലെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ശിവാജി നഗറിലാണ് സംഭവം. ഇന്നലെ രാവിലെയാണ് കുടുംബശ്രീ സംഘം ഇവിടെയെത്തിയത്.
ഏറെ സന്തോഷത്തോടെയായിരുന്നു സ്മിതയുടെയും ലതയുടെയും ബംഗളൂരു യാത്ര. കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ സംരംഭകരെ വിനോദയാത്രയ്‌ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ രാമമംഗലത്തെ അമൃതംപൊടി സംരംഭകരായ അഞ്ചുപേരും ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു. ബുധൻ രാവിലെ അഞ്ചുപേരും ഒരുമിച്ചാണ് നെടുമ്പാശേരിയിലെത്തിയത്. ഏറെ സന്തോഷത്തോടെ നടത്തിയ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.
ബംഗളൂരുവിൽ വൈകിട്ട് ഷോപ്പിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു അപകടം. രാമമംഗലം സ്വദേശികളായ അഞ്ചുപേർ ഒരു ഗ്രൂപ്പായാണ് സാധനങ്ങൾ വാങ്ങാനായി പോയത്
മതിലിന് താഴെ ഒരു ടാർപോളിൻ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്ന അഞ്ചുമലയാളികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ മൂന്ന് സ്ത്രീകൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ബംഗളൂരുവിൽ എത്തിയ 56 സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളിലേക്ക് പോയത്. കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























