കുട്ടനാട്ടില്‍ റോഡും പാടവും ഒന്നായി കുത്തൊഴുക്ക്... ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭക്ഷണത്തിനായി സഹായം തേടുന്നു

കുട്ടനാട്ടില്‍ ഭക്ഷണക്ഷാമം അതിരൂക്ഷം. വീടുകള്‍ വെള്ളത്തിലായതിനെത്തുടര്‍ന്ന് ടെറസിലും പാലങ്ങളും അഭയം തേടിയിരിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭക്ഷണത്തിനായി സഹായം തേടുന്നത്. സര്‍ക്കാര്‍ സംവിധാനവും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ഒന്നുമാകുന്നില്ല. റോഡും തോടും പാടവും ഒന്നായി ഇവിടെ കുത്തൊഴുക്കാണ്.
വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും തുള്ളി വെള്ളം കിട്ടാതെ വിലപിക്കുന്നു. തെങ്ങുകളെ മൂടുംവിധം ഉയരത്തില്‍ വെള്ളം കുത്തി ഒഴുകുന്നതിനാല്‍ ഇവര്‍ക്ക് ചങ്ങനാശേരിയിലോ മറ്റിടങ്ങളിലോ എത്തിപ്പെടാനാകുന്നില്ല.മരുന്നും ഭക്ഷണവും അടിയന്തിരമായി ഇവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.
ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് ബോട്ടുകളും വളളങ്ങളും മുന്‍ദിവസങ്ങളിലേതുപോലെ ചങ്ങനാശേരിയില്‍ എത്തുന്നില്ല. അടിയന്തിരമായ സഹായമാണ് കുട്ടനാട്ടിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ഉയരുന്നത്. ഹെലികോപ്ടര്‍ നിരീക്ഷണവും അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളും കുട്ടനാട്ടില്‍ അടിയന്തരമായി നടത്തണം.
https://www.facebook.com/Malayalivartha


























