ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത് അമ്മ താരസംഘടന; രണ്ടാംഘട്ട ഗഡുവായ 40 ലക്ഷം മുഖ്യമന്ത്രിക്ക് കൈമാറി

മഴക്കെടുതിയിൽ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായവുമായി മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ. നേരത്തെ ആദ്യഘടുവായി പത്ത് ലക്ഷം നല്‍കിയ അമ്മ ഇപ്പോള്‍ 40 ലക്ഷം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ്. തമിഴ്, തെലുഗ് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ ധനസഹായം കേരളത്തിന് പ്രഖ്യാപിച്ചപ്പോള്‍ അമ്മ പത്ത് ലക്ഷം മാത്രം നല്‍കിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് കൂടുതല്‍ ധനസഹായം സംഘടന നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























