കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ആദ്യ ഗഡുവായി 500 കോടി രൂപ അനുവദിച്ചതിന് പിന്നാലെ കേരളത്തിന് ഭക്ഷ്യധാന്യങ്ങളും മരുന്നുകളും കേന്ദ്രം നല്‍കും ; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം

കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ആദ്യ ഗഡുവായി 500 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ അനുവദിച്ച 100 കോടിക്ക് പുറമെയാണ് ഇത് കേരളത്തിന് ഭക്ഷ്യധാന്യങ്ങളും മരുന്നുകളും നല്‍കുമെന്നും മോദി പറഞ്ഞു. കൊച്ചി നേവ ല്‍ ബേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം.
നേരത്തെ മൂന്ന് ഘട്ടമായി 260 കോടി അനുവദിച്ചിരുന്നു. രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും എല്ലാ വിധ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുവെന്നും ട്വീറ്റില്‍ മോദി അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈമാറും. കേരളത്തിലെ തകര്‍ന്ന റോഡുകള്‍ മുഴുവന്‍ നന്നാക്കാന്‍ ദേശീയപാതാ അഥോറിറ്റിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. വൈദ്യുതിബന്ധം കേന്ദ്ര ഏജന്‍സി പുനഃസ്ഥാപിക്കാനും നടപടി. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ യോജന പ്രകാരം പുനര്‍ നിര്‍മ്മിക്കും. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























