മെഡിക്കല്‍ സ്റ്റോറുകള്‍ മരുന്നുകള്‍ നല്‍കാന്‍ മടിക്കുന്നു... ക്യാമ്പിലെത്തിച്ച പായകള്‍ മറിച്ചുവിറ്റു... സഹായിക്കണമെന്ന് ആസിഫ് അലിയും ജയസൂര്യയും

കൊച്ചിയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നടന്‍മാരായ ജയസൂര്യയും ആസിഫ് അലിയും അജുവര്‍ഗീസും രംഗത്ത്. തമ്മനം എം.പി.എം സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സാധനങ്ങള്‍ ശേഖരിച്ച ശേഷം എല്ലാവര്‍ക്കും വിതരണം ചെയ്യുകയാണിവര്‍. എറണാകുളം ഭാഗത്ത് ആര്‍ക്കെങ്കിലും ഫുഡ് ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ താല്‍പര്യമുണ്ടെങ്കില്‍ 9656454100 എന്ന നമ്പരിലേക്ക് വിളിക്കണമെന്ന് ജയസൂര്യ ഫെയിസ്ബുക്കിലൂടെ അറിയിച്ചു.
ക്യാമ്പില്‍ വെള്ളം, സാനിറ്റടി നാപ്കിന്‍സ് എന്നിവ കുറവാണെന്നും ജയസൂര്യ അറിയിച്ചു. മെഡിക്കല്‍ സ്റ്റോര്‍ ഉടമകളില്‍ പലരും മരുന്നുകള്‍ നല്‍കാന്‍ മടി കാണിക്കുന്നതായി ആസിഫ് അലി പറഞ്ഞു. അതുപോലെ ക്യാമ്പിലേക്ക് കൊണ്ടുവന്ന പായകള്‍ ഓണക്കച്ചവടത്തിന് ആരോ മറിച്ച് വിറ്റെന്നും ഇത് വളരെ സങ്കടകരമായെന്നും താരം പറഞ്ഞു. സാധനങ്ങള്‍ ആവശ്യമുള്ളവര്‍ 9846157454 എന്ന നമ്പരിലേക്ക് വിളിക്കണമെന്നും ആസിഫ് പറഞ്ഞു.
https://www.facebook.com/Malayalivartha
























