പ്രളയത്തില്‍ മുങ്ങുന്ന പ്രദേശങ്ങളില്‍ നിന്ന് പുറത്തു വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ ; ആറാട്ടുപുഴയില്‍ ഭാര്യയുടെ മൃതദ്ദേഹവുമായി ഭര്‍ത്താവ് കഴിഞ്ഞത് രണ്ട് ദിവസം ; ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഒരു വീട്ടിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

പ്രളയത്തില്‍ മുങ്ങുന്ന പ്രദേശങ്ങളില്‍ നിന്ന് പുറത്തു വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ. രക്ഷയ്ക്കായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഒരു വീട്ടിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെങ്ങന്നൂര്‍ മംഗലം കണ്ണാട്ടു വീട്ടില്‍ ശോശോമ്മ ജോര്‍ജ്(90) , മകന്‍ ബേബി (70), ബേബിയുടെ മകന്‍ റെനി (35) എന്നിവരാണ് പ്രളയത്തില്‍ മരണപ്പെട്ടത്. വളരെ നാളുകളായി റെനി ശരീരം തളര്‍ന്ന് കിടപ്പായിരുന്നു. ബേബിയുടെ ഭാര്യ വീടിന് മുകളിലുള്ള സ്ഥലത്ത് കയറി നിന്നതിനാല്‍ രക്ഷപെട്ടു. കനത്ത മഴയില്‍ അതിശക്തമായ രീതിയില്‍ ഇവരുടെ വീട്ടിലേക്ക് വെള്ളം കയറിയിരുന്നു. സഹായത്തിനായി അഭ്യർത്ഥിച്ചിരുന്നെങ്കിലും ദൗത്യ സംഘത്തിന് അവിടേക്ക് കയറാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ആറാട്ടുപുഴയില്‍ ഭാര്യയുടെ മൃതദ്ദേഹവുമായി ഭര്‍ത്താവ് കഴിഞ്ഞത് രണ്ട് ദിവസം. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ രണ്ടാം നിലയിലേക്ക് കയറുന്നതിനിടെ തളര്‍ന്നു വീണ ആറാട്ടുപുഴ നെല്ലിക്കല്‍ ജംക്ഷനില്‍ ആശീര്‍വാദ് വീട്ടില്‍ കെ.കെ. കോവിലന്റെ ഭാര്യയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ റിട്ട. പ്രഫസറായ അമ്മിണിയമ്മയാണ് (83) മരിച്ചത്.
മൃതദ്ദേഹവുമായി രണ്ട് ദിവസമാണ് ഭര്‍ത്താവ് കോവിലന്‍ വീടിന്റെ രണ്ടാം നിലയില്‍ കഴിഞ്ഞത്. രണ്ടു രാപകലുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴേയ്ക്കും അമ്മിണിയമ്മയുടെ മൃതദ്ദേഹം ജീര്‍ണിച്ച് തുടങ്ങിയിരുന്നു. ഇവരുടെ വീട്ടിലെക്കുള്ള വഴിയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ മകന്‍ ഡോ. കെ.അജിത്ത് ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്ബിലായിരുന്നു.
https://www.facebook.com/Malayalivartha
























