Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു, 9495998258 എന്ന വാട്‌സാപ്പ് നമ്പരിലും സന്ദേശം അയയ്ക്കാം

18 AUGUST 2018 02:38 PM IST
മലയാളി വാര്‍ത്ത

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എന്നിവയാണ് വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. 9495998258 എന്ന വാട്‌സാപ്പ് നമ്പരും പ്രവര്‍ത്തനസജ്ജമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എന്‍ജിനീയര്‍മാരുടെ ഓഫിസിലും എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 8547638230(തിരുവനന്തപുരം), 0484 2361369(കൊച്ചി), 8281597985(കോഴിക്കോട്) എന്നിവയാണ് ചീഫ് എന്‍ജിനീയര്‍ ഓഫിസുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കൂടി അംഗങ്ങളായ ജലസംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ ജില്ലകളിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോഡല്‍ ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍: തിരുവനന്തപുരം9447797878, കൊല്ലം8547638018, പത്തനംതിട്ട8547638027, ആലപ്പുഴ8547638043, കോട്ടയം8547638029, ഇടുക്കി8547638451, എറണാകുളം9496044422, തൃശൂര്‍8547638071, പാലക്കാട് 8547638023, മലപ്പുറം8547638062, കോഴിക്കോട് 8547638024, വയനാട് 8547638058, കണ്ണൂര്‍ 8547638025, കാസര്‍കോട് 8547638039. 

എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറിക്കോ മറ്റു വാഹനങ്ങള്‍ക്കോ ചെന്നെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വഞ്ചി, ബോട്ട് മാര്‍ഗങ്ങളിലൂടെ കുടിവെള്ളമെത്തിക്കാനും ശ്രമിക്കും. ജലവിതരണശൃംഖലയുള്ള സ്ഥലങ്ങളില്‍ മാത്രമായൊതുക്കാതെ കേരളമാകെ കുടിവെള്ളമെത്തിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്ത് ശുദ്ധജലവിതരണത്തില്‍ കുറവുവരുത്തേണ്ടി വന്നിട്ടുണ്ട്. ജലശുദ്ധീകരണശാലകള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലധികമുള്ള കലക്കല്‍, പമ്പ് ഹൗസുകള്‍ വെള്ളത്തിനടിയിലാകുന്നത്, പൈപ്പുകളുടെ സ്ഥാനചലനം, വൈദ്യുതി തകരാറ് എന്നിവ കാരണം ജലശുദ്ധീകരണത്തില്‍ 30 ശതമാനം കുറവുവന്ന സാഹചര്യത്തില്‍ ശുദ്ധജലം നിയന്ത്രിച്ച് ഉപയോഗിക്കണമെന്നും വാട്ടര്‍ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പ്രളയജലം താഴുന്നതോടുകൂടി പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നതാണ്. പ്രളയബാധിത സാഹചര്യത്തില്‍ കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടര്‍ അതോറിറ്റി അഭ്യര്‍ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (16 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (29 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends