ബാലറാം മാഷ് മകന്റെ വിവാഹം മാറ്റിവെച്ചു: രണ്ട് ലക്ഷം രൂപ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്

ബലറാം മാഷിന്റെ നല്ല മാതൃക എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മകളുടെ വിവാഹത്തിനായി കരുതിവെച്ച രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് വടകരയിലെ ബാലറാം മാസ്റ്റര്‍. സംസ്ഥാനം മുഴുവന്‍ ദുരിതമനുഭവിക്കുന്ന വേളയിലാണ് മാഷ് തന്റെ മകന്റെ വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെച്ച് ആ പണം ദുരിതബാധിതര്‍ക്ക് നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞങ്ങളുടെ മകന്‍ ഋത്വിക്കും ജോസഫ് സെബാസ്റ്റ്യന്‍, മേര്‍ളി സെബാസ്റ്റ്യന്‍ (പള്ളത്ത് റോഡ്, തമ്മനം, എറണാകുളം) എന്നിവരുടെ മകള്‍ ബിയാങ്കയും തമ്മില്‍ ഓഗസ്റ്റ് 20, തിങ്കളാഴ്ച നടത്താനിരുന്ന വിവാഹവും അന്നേ ദിവസം ഇരിങ്ങല്‍ സര്‍ഗാലയ ഹാളില്‍ വെച്ചു നടത്താനിരുന്ന വിവാഹ സത്കാരച്ചടങ്ങും കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യം കാരണം മാറ്റിവെക്കുകയാണ്. ക്ഷണിക്കപ്പെട്ടവര്‍ക്ക് വന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു.
ആര്‍. ബാലറാം
ശ്രീലത കെ.പി.
https://www.facebook.com/Malayalivartha
























