തൃശൂര്‍ ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി... തൃശ്ശൂരിലെ കോള്‍മേഖലയില്‍ വെള്ളം ഉയരുന്നു

തൃശൂര്‍ ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി തൃശ്ശൂരിലെ കോള്‍മേഖലയില്‍ വെള്ളം ഉയരുന്നു. എരമാവ്, കാഞ്ഞാണി മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഈ മേഖലയില്‍ നിരവധി വീടുകള്‍ ഇതിനോടകം തന്നെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. അതേസമയം ചാലക്കുടി നഗരത്തിലെ വെള്ളം ഇറങ്ങിത്തുടങ്ങി. റോഡ് ഗതാഗതം ഒരു ഭാഗത്തേക്ക് പുന:സ്ഥാപിച്ചിട്ടുണ്ട്.
നിരവധി ഹെലികോപ്ടറുകളുടെയും ബോട്ടുകളുടെയും സഹായത്താല്‍ രാവിലെ ആറുമണിക്ക് ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തൃശ്ശൂര്‍ ഭാഗത്ത് വ്യോമസേന ആകാശനിരീക്ഷണം നടത്തുന്നുണ്ട്. വെള്ളം ഉയരുന്ന ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ സുരക്ഷിത ഭാഗങ്ങളിലേക്ക് എത്രയും വേഗം മാറണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























