പ്രളയ ബാധിതർക്ക് സഹായവുമായി അമല പോൾ

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പ്രളയ ബാധിതർക്ക് സഹായവുമായി നടി അമലാപോളും. കൊച്ചിയിലുള്ള ക്യാംപുകളിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാനാണ് അമലയും രംഗത്തെത്തിയത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം അമലയുടെ കുടുംബമടക്കം മരുന്ന്, വസ്ത്രം, നാപ്കിന്‍സ്, എന്നിങ്ങനെയുള്ള സാധനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ചിത്രീകരണത്തിനിടെ അമലയുടെ കൈയ്ക്ക് പരിക്ക് പറ്റിയിരുന്നു. ആക്ഷന് പ്രധാന്യമുള്ള സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു അമലയുടെ പ്രകടനം. ചിത്രീകരണത്തിനിടെ അപകടം പറ്റിയതോടെ നടിയുടെ കൈകുഴ തെറ്റുകയായിരുന്നു. കൈയ്ക്ക് പരിക്ക് പറ്റിയെങ്കിലും ആ രംഗം ചിത്രീകരിച്ചതിന് ശേഷമായിരുന്നു നടി കൊച്ചിയിലേക്ക് പോയത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം അമല പങ്കുവെച്ചിരുന്നു. ആ കൈയും വെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനായി അമല സജീവമായി രംഗത്തെത്തിയത്.
അമ്പതിനായിരത്തിന് മുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. അവിടങ്ങളിലേക്ക് ഭക്ഷണമടക്കമുള്ള ആവശ്യ സാധാനങ്ങള്‍ എത്തിക്കാന്‍ ഒരുപാട് പേര്‍ രംഗത്തുണ്ട്. അന്‍പോട് കൊച്ചിയുടെ നേതൃത്വത്തില്‍ സാധാനങ്ങള്‍ സമാഹരിക്കാനും അത് ആവശ്യക്കാരിലേക്ക് എത്തിക്കാനും താരങ്ങളുമുണ്ട്. ഇന്ദ്രജിത്ത്, പൂര്‍ണിമ, പാര്‍വ്വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിലുള്ളത്.
നിരവധി പേരെ രക്ഷപ്പെടുത്തി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയെങ്കിലും ഇനിയും സഹായമെത്തിക്കാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നത് നിരവധി പേരാണ്. ഇവരിലേക്ക് പറ്റുന്നത് പോലെ സഹായമെത്തിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ നാല് ദിവസമായി ഭക്ഷണം പോലുമില്ലാതെ കഴിയുകയാണ്.
https://www.facebook.com/Malayalivartha
























