Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്- തിരുവനന്തപുരത്തുനിന്ന് ദുരന്തമുഖത്തെത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്‌

18 AUGUST 2018 03:37 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം, നീണ്ടകര ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശത്തെ പ്രധാന ദുരിതാശ്വാസ പ്രവര്‍ത്തകര്‍… അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്.. വിഴിഞ്ഞം, അഴീക്കൽ എന്നിങ്ങനെ പല തീരദേശ ഭാഗങ്ങളിലുള്ളവർ ബോട്ടുമായി വരുന്നുണ്ട് ഏതോ മൂലക്ക് കിടക്കുന്ന മനുഷ്യരൊക്കെ ആരുടെയും കാര്യമായ നിർദേശം പോലും ഇല്ലാതെ കിട്ടുന്ന നാഷണൽ പെർമിറ്റ് വണ്ടികളിലൊക്കെ ബോട്ട് കയറ്റി വരികയാണ്. തമിഴ്നാട് രജിസ്ട്രെഷൻ വണ്ടികൾ പോലും ധാരാളമുണ്ട്.

വരുന്നവർ ഷെയറിട്ട് ഡീസലും പെട്രോളുമൊക്കെ അടിച്ചാണ് എത്തുന്നത്.. അവരുടെ അവസ്ഥയും കഷ്ട്ടമാണ്.. പലരും ആഹാരം പോലും മര്യാദക്ക് കിട്ടാതെ രാപ്പകൽ പണിയെടുക്കുന്നു, മറ്റ് പലരുടെയും ബോട്ടുകൾ സ്വന്തം റിസ്കിൽ എടുത്തുകൊണ്ടാണ് വന്നിരിക്കുന്നത്, ഒരുപാട് ബോട്ടുകൾ ഇടിച്ചും തട്ടിയും തകർന്ന് തിരികെ കൊണ്ടുപോകുന്നു. കുറച്ച് മുൻപ് ഒരു ബോട്ട് മുങ്ങിയെന്നും കേട്ടു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ ആവശ്യത്തിന് വെളിച്ചം പോലും ഇല്ല. കടലിൽ പോകുന്ന വലിയ ബോട്ടുകൾ ഒഴിച്ച് ബാക്കി ഇവിടെ ഉപയോഗിക്കാൻ കഴിയുന്നവയെല്ലാം സ്ഥലത്തെക്ക് കൊണ്ടുവരുന്നു.

അഴീക്കലിൽ നിന്ന് വന്ന ചിലരോട് സംസാരിച്ചപ്പോൾ പറഞ്ഞത് മൂന്ന് ദിവസമായി വീടിന് പുറത്താണ്, ഒരാളുടെ കല്യാണം കഴിഞ്ഞാഴ്ച്ചയാണ് നടന്നത്. പച്ചവിറക് ഊതി കത്തിച്ച് പകുതി വെന്ത ചോർ കഴിച്ചാണ് ഇന്നലെ കഴിച്ചുകൂട്ടിയത് എന്ന്.

മുഴുവൻ സമയവും നനഞ്ഞ തുണിയാണ് ദേഹത്ത്. അവരുടെ നാട്ടിൽ ഇപ്പോൾ സ്ത്രീകൾ മാത്രമാണുള്ളതെന്ന്, മിക്കവാറും വീടുകളിലെ പുരുഷന്മാർ എല്ലാം ദുരന്തമുഖത്തുണ്ട്.

അടുത്തുള്ള അമ്പലങ്ങളിൽ നിന്നോ പള്ളികളിൽ നിന്നോ ഒക്കെ കിട്ടിയ വിവരമനുസരിച്ച് ഒന്നുമാലോചിക്കാതെ ഇറങ്ങി പുറപ്പെട്ടവരാണ്, എന്ത് വന്നാലും ചാകുന്നതിന് മുൻപ് ഒരുത്തനെ എങ്കിലും വലിച്ച് കരക്ക് കയറ്റുക എന്നത് മാത്രമാണ് ഭായ് ലക്ഷ്യം എന്നൊരാൾ എന്നോട് പറഞ്ഞു.

ഏതോ കോണിൽ താരതമ്യേന സുരക്ഷിതരായി കിടക്കുന്നവർ ഇത്രയധികം ബുദ്ധിമുട്ടി, കുടുംമ്പവും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ച് തങ്ങളുടെ ജീവനോപാധി വരെ പണയം വച്ച് ഇവിടെ വന്നതെന്തിനാണെന്ന് ചോദിച്ചാൽ, “വെറും മനുഷ്വത്വം” എന്നാണ് ഉത്തരം.

ഒരു കാലത്ത് സുനാമി, ജീവിതം നശിപ്പിച്ച അവരേക്കാൾ, വെള്ളത്തിനു നടുവിലകപ്പെട്ടവന്റെ നിസ്സഹായത മനസിലാക്കാൻ മറ്റാർക്കാണ് കഴിയുക. അത്യാവശ്യം സ്നാക്സും വെള്ളവും അവരെ ഏൽപ്പിച്ചു, അതിനവർ എത്ര നന്ദി പറഞ്ഞു എന്നോർമ്മയില്ല. നമ്മൾ വീണ്ടും ചെറുതായി പോയപോലെ..

ഈ രക്ഷാപ്രവർത്തനങ്ങൾക്കിടയിലെ റിയൽ ഹീറോസ് ഇവരാണ്, ഈ മൽസ്യ ബന്ധന തൊഴിലാളികൾ. ഇവരില്ലായിരുന്നു എങ്കിൽ….. നന്ദി പറഞ്ഞ് നികത്താനാവാത്ത കടം. കേരളം എന്നും ഈ മനുഷ്യരെ ഓർത്തിരിക്കണം, കടപ്പെട്ടിരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (18 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (31 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends