കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷനുമായി ചേര്‍ന്ന് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു

കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷനുമായി ചേര്‍ന്ന് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സാധന സാമഗ്രികളായും സാമ്പത്തികമായും വലിയ സഹായമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഒറ്റക്ക് ഒറ്റക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി ആസൂത്രിതവും ജില്ലാ ഭരണകൂടത്തോടു ചേര്‍ന്ന് നടത്തുന്നതും ആകും ഉചിതം. അതു കൊണ്ട് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
1. ദുരിതാശ്വാസ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സാധന സാമഗ്രികള്‍ ക്യാമ്പുകളില്‍ എത്തിക്കുക.
2. വോളന്റിയേഴ്‌സായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ക്യാമ്പുകളില്‍ നിയോഗിക്കുക.
3. താമസയോഗ്യമായ വീടുകള്‍ പുനരധിവാസത്തിനായി ക്രമീകരിക്കുക
4. സോര്‍ട്ടിംഗ് കേന്ദ്രങ്ങളില്‍ വോളന്റിയേഴ്‌സിന്റെ സേവനം ലഭ്യമാക്കുക
5. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സഹായം നേരിട്ട് നല്‍കാതെ ജില്ലാ മിഷനുകള്‍ നല്‍കിയിട്ടുള്ള അക്കൗണ്ടില്‍ അടക്കുക.
https://www.facebook.com/Malayalivartha
























