സഹായം അഭ്യര്‍ഥിച്ചിട്ട് ഒരു ഫലവുമുണ്ടായില്ല ; പ്രളയത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ടതായി വി.ഡി. സതീശന്‍ എംഎല്‍എ

പ്രളയത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ടതായി വി.ഡി. സതീശന്‍ എംഎല്‍എ. ഇവരെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ഥിച്ചിട്ട് ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വടക്കന്‍ പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി വിഡി സതീശന്‍ എംഎല്‍എ. നോര്‍ത്ത് കുത്തിയോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. കനത്ത മയഴയെ തുടര്‍ന്ന് പള്ളിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു. അതിനടിയില്‍ ഇവര്‍ കുടുങ്ങിപ്പോകുകയായിരുന്നു.
പറവൂരില്‍ നാലോളം പഞ്ചായത്തുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട് കിടക്കുകയാണെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ 35,000 പേരുണ്ടെന്നും ഇവിടങ്ങളില്‍ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി പലരേയും വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























