ജേക്കബ് തോമസിനെതിരായ കോടതി അലക്ഷ്യ നടപടി ; നിർണ്ണായക ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജേക്കബ് തോമസിനെതിരായ നിർണ്ണായക ഹർജി ഇന്ന്. ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ നിർണായക ഹർജി സുപ്രീംകോടതി പരിഗണിക്കും .
കേരള ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടിക്ക് എതിരെയാണ് വിജിലൻസ് ഡയറക്ടർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കേരള ഹൈക്കോടതിയിൽ തുടങ്ങിയ നടപടി ക്രമങ്ങൾ സുപ്രീം കോടതിയിൽ എത്തുമ്പോൾ അവസാന മാർഗമാണെന്നാണ് പ്രതീക്ഷ. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇന്ന് ജേക്കബ് തോമസിന്റെ ഹർജി പരിഗണിക്കുന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷന് 2018 ഫെബ്രുവരി 26ന് ചീഫ് സെക്രട്ടറി വഴി അയച്ച പരാതിയിൽ കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർക്ക് എതിരെയുള്ള ആരോപണം ഉന്നയിച്ചതിലും പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമായിരുന്നു ജേക്കബ് തോമസിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്. സംസ്ഥാനത്തിന്റെ കണ്ണിൽ കരടായി പ്രമുഖ സ്ഥാനങ്ങളിലെല്ലാം മാറ്റി നിർത്തപ്പെട്ട ജേക്കബ് തോമസ് എന്നാൽ ജനങളുടെ കണ്ണിലുണ്ണിയാണ്. ജേക്കബ് തോമസിനെപോലെ ഒരു ഉദ്യോഗസ്ഥന് കാര്യമായ പദവികളൊന്നും നൽകാത്തതിൽ വിപ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സുപ്രീം കോടതിയിൽ ഈ ഹർജി പരിഗണിക്കുന്നത് ജേക്കബ് തോമസിന് ഏറെ നിർണായകമാണ്.
https://www.facebook.com/Malayalivartha


























