പ്രവാസി വോട്ടർമാർക്ക് ആശ്വാസം... ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാം

എസ്ഐആറിൽ പ്രവാസി വോട്ടർമാർക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാവുന്നതാണ്. അടുത്ത ബന്ധുക്കൾ രേഖകളുമായി ഹിയറിങ്ങിന് എത്തിയാൽ മതിയാകും.
ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്നവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കൾ ഹാജരാക്കിയാൽ മതി. ഹിയറിങ്ങിന് എത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പാർട്ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎൽഒയേയോ അറിയിക്കേണ്ടതാണ്.
ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കേണ്ടതാണ്.
ആധാർ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള 12 രേഖകളിൽ ഒന്ന് ഹാജരാക്കേണ്ടതാണ്. പകർപ്പുകൾ നേരത്തെ ബിഎൽഒമാർക്ക് നൽകിയിട്ടുണ്ടെങ്കിൽ ഒറിജിനൽ മാത്രം ഹാജരാക്കിയാൽ മതി.
ഔദ്യോഗിക രേഖയായി ആധാർ കാർഡ് ഹാജരാക്കുന്നവർ മറ്റേതെങ്കിലും രേഖ കൂടി നൽകുകയും വേണം. കൂടാതെ എസ്‌ഐആർ കരടുപട്ടികയിലെ പേരുവിവരങ്ങൾ തെറ്റാണെങ്കിൽ ബിഎൽഒമാരെ അറിയിക്കേണ്ടതാണ്. ഹിയറിങ്ങിന് വരാനായി സാധിക്കാത്തവർക്കെല്ലാം മറ്റൊരു അവസരം കൂടി നൽകണമെന്നാണ് കമീഷന്റെ നിർദേശമുള്ളത്.
"
https://www.facebook.com/Malayalivartha

























