നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും! കോടതി വിധി ശ്രദ്ധിക്കുക: ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കല, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയതും മികച്ചതുമായ അവസരങ്ങൾ ലഭിക്കും. അതുവഴി പേരും പ്രശസ്തിയും വന്നുചേരും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾക്കും തൊഴിൽ വിജയത്തിനും സാധ്യതയുണ്ട്. ഭാഗ്യവർദ്ധനവും മനസുഖവും ഉണ്ടാകുന്നതിനൊപ്പം ഗുരുതുല്യരായ വ്യക്തികളുടെ അനുഗ്രഹം ലഭിക്കാനും ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സന്താനങ്ങളുടെ വളർച്ചയിലൂടെയും നേട്ടങ്ങളിലൂടെയും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. അന്യദേശത്ത് താമസിക്കേണ്ട സാഹചര്യം വന്നുചേരാം. എങ്കിലും ജലഭയം, ഭക്ഷണ സുഖക്കുറവ്, മാനസികമായ ആത്മവിശ്വാസക്കുറവ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടാൻ ഇടയുണ്ട്. കുടുംബത്തിൽ നിന്നും മാറി ദൂരദേശത്ത് തൊഴിൽ ചെയ്യേണ്ട സാഹചര്യം ഉണ്ടായേക്കാം. നിയമപരമായ കാര്യങ്ങളിൽ അല്ലെങ്കിൽ കോടതി വ്യവഹാരങ്ങളിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. സ്ത്രീകളുമായുള്ള ഇടപാടുകളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കണം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനോ ഉള്ളത് പുതുക്കിപ്പണിയാനോ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കലാകാരന്മാർക്ക് വലിയ രീതിയിലുള്ള പുരസ്കാരങ്ങളോ സമ്മാനങ്ങളോ ലഭിക്കാനിടയുള്ള ഭാഗ്യദിനമാണിത്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണപരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായുള്ള രോഗങ്ങളിൽ നിന്ന് മുക്തിയും ശത്രുക്കൾക്ക് മേൽ വിജയവും ലഭിക്കും. പൊതുവെ നിദ്രാ സുഖവും കീർത്തിയും അനുഭവപ്പെടും. എങ്കിലും ചുരുക്കം ചിലർക്ക് ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബത്തിൽ സമാധാനവും ബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങളും ലഭിക്കും. സൈന്യത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. വലിയ തോതിലുള്ള ധനനേട്ടവും, തൊഴിൽ വിജയവും കീർത്തിയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അമിതമായ ആഡംബര പ്രിയം മൂലം വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും. എങ്കിലും ബന്ധുക്കളുടെ അനാവശ്യമായ ഇടപെടലുകൾ മനോവിഷമത്തിന് കാരണമായേക്കാം എന്നതിനാൽ മിതത്വം പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിലെ സന്തോഷകരമായ ചടങ്ങുകളിൽ എല്ലാവർക്കുമൊപ്പം പങ്കെടുക്കാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കുചേരാനുള്ള അപ്രതീക്ഷിത അവസരങ്ങൾ കൈവരും. ഐശ്വര്യപൂർണ്ണമായ ദിനമായിരിക്കും ഇന്ന്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വസ്തു ലാഭവും സർവ്വ കാര്യങ്ങളിലും വിജയവും കൈവരിക്കാൻ സാധിക്കും. ശത്രുക്കൾ ഇല്ലാതാകുകയും സന്താനങ്ങളാൽ സന്തോഷം ലഭിക്കുകയും ചെയ്യും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. ചിലർക്ക് ഉയർന്ന അധികാരമുള്ള തൊഴിൽ ലഭിക്കാനും ഇന്ന് യോഗമുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കലാകാരന്മാർക്ക് തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണാവസരം ഇന്ന് ലഭിക്കും. ജാതകത്തിൽ ചൊവ്വയ്ക്ക് ബലം കുറഞ്ഞവർക്ക് കോടതി കേസുകളിൽ പ്രതികൂലമായ വിധി വരാൻ സാധ്യതയുള്ളതിനാൽ നിയമപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഭാര്യാഭർത്താക്കന്മാർ തമ്മിലും സന്താനങ്ങളുമായും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും അവ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും. മാനസികമായ വിഷാദമോ അസ്വസ്ഥതകളോ ഉള്ളവർ കൃത്യമായ ചികിത്സ തേടുന്നത് ഉചിതമായിരിക്കും. ശിരോരോഗങ്ങൾ ഉള്ളവർ പ്രത്യേകം ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഉത്തമരായ സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്ന ദിനമാണിത്. സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും അനുഭവപ്പെടും. ബന്ധുക്കൾ സന്ദർശിക്കാനും സദ്യാലാഭത്തിനും സാധ്യതയുണ്ട്. കർമ്മരംഗത്ത് വലിയ തൊഴിൽ വിജയം കൈവരിക്കാൻ സാധിക്കും.
"https://www.facebook.com/Malayalivartha


























