കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...

ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശങ്കരദാസിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുക എന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.” കെ.പി. ശങ്കരദാസിന് ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന വിവരം.
അദ്ദേഹത്തിന്റെ ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് അന്വേഷണസംഘം പരിശോധിപ്പിച്ചിരുന്നു. ഈ പരിശോധനയിൽ അദ്ദേഹത്തിന് നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കാത്തതെന്നാണ് ലഭിക്കുന്ന സൂചന. 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളിൽ ഇനി അറസ്റ്റിലാകാനുള്ളത് ശങ്കരദാസ് മാത്രമാണ്.
https://www.facebook.com/Malayalivartha


























