ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍...പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര് തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ.. സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു..

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. തന്ത്രിയെ പോലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് കേരളം ആകാംക്ഷയോടെ നോക്കുന്ന കാര്യം. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടു,
പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി അഥവാ അനുജ്ഞ ആവശ്യമാണ്.ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വളരെ അടുത്ത ബന്ധമാണ് കണ്ഠരര് രാജീവര്‍ക്ക് ഉള്ളത്.ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ഒളിയമ്പുമായി എ. പദ്മകുമാര്‍ നേരത്തെ രംഗത്തുവനിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തുന്നത് ജലഹള്ളി ശാസ്താ ക്ഷേത്രത്തില്‍ നിന്നാണെന്നും അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണമെന്നുമായിരുന്നു എ. പദ്മകുമാര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നുമാണ് പദ്മകുമാര്‍ പറഞ്ഞത്. ശബരിമലയില്‍ തന്ത്രിയായി എത്തുന്നതിന് മുമ്പ് വരെ 15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. പോറ്റിയെ എത്തിച്ചത് കണ്ഠരര് രാജീവരാണെന്നും പദ്മകുമാര്‍ സൂചിപ്പിച്ചിരുന്നു. 2007 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയില്‍ എത്തുന്നത്.
അതിന് മുമ്പ് ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. അവിടെ നിന്നാണ് ശബരിമലയിലേക്ക് വരുന്നത്. അന്ന് ജലഹള്ളിയില്‍ അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണം.എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നുമായിരുന്നു എ പദ്മകുമാര്‍ പറഞ്ഞത്.ശബരിമലയില്‍ ഉണ്ടായ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തം 2019ലെ ഭരണസമിതിയ്ക്ക് ആണോ? ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് ഭരണസമിതിയാണോ? ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയും. അപ്പോള്‍ മറുപടി പറയേണ്ടവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നുമല്ലാതെ മറ്റു പശ്ചാത്തലങ്ങള്‍ ഒന്നും അറിയില്ലെന്നായിരുന്നു നേരത്തെ കണ്ഠരര് രാജീവര് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പദ്മകുമാര്‍ കണ്ഠരര് രാജീവരിലേക്ക് കൂടി വിമര്‍ശനമെത്തുന്നത്.
https://www.facebook.com/Malayalivartha
























