മുതിർന്ന നേതാവ് എ.കെ.ബാലനോട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതാക്കൾ എല്ലാം പേടിക്കുന്ന ഒരു കാര്യമാണ് എന്തെങ്കിലും വായിൽ നിന്നും വീണു പോയാൽ അത് തിരിച്ചടിയാവും എന്നുള്ളത് . മുതിർന്ന നേതാവ് എ.കെ.ബാലനോട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വായ തുറക്കരുതെന്നു നിർദേശിക്കണമെന്നും ഇങ്ങനെ വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തരവകുപ്പു നിയന്ത്രിക്കുകയെന്നും
അതോടെ ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവന വിവാദമായതോടെയാണു ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നത്.സിപിഎം ജില്ലാ കമ്മിറ്റിയില്‍ എ.കെ. ബാലനെതിരെ രൂക്ഷവിമര്‍ശനം. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാലന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇത് തള്ളിക്കളയുകയുണ്ടായി.
ബാലന്റെ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും, വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോകുമെന്നുമാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. പാര്‍ട്ടി ചുമതലയില്ലാത്ത ബാലന്‍ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും, അബദ്ധ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും ഭൂരിഭാഗം അംഗങ്ങളും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാര്‍ട്ടിയില്‍ ഉണ്ടോ എന്നും ജില്ല കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു’.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്്ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ.കെ. ബാലന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അതേസമയം, കെടിഡിസി ചെയര്‍മാനായ പി.കെ.ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























