ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ

തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജയിലിലായി. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിക്കുകയായിരുന്നു. 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ.
താൻ നിരപരാധിയാണെന്നായിരുന്നു മാധ്യമങ്ങളോട് രാജീവരുടെ പ്രതികരണം. കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നൽകി. നടപടികള്‍ക്കുശേഷം തന്ത്രിയെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, കേസിൽ തന്ത്രി രാജീവര് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13ന് പരിഗണിക്കും. ഇന്നലെ രാത്രിയോടെയാണ് കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ തന്ത്രിയെ എസ്ഐടി ഹാജരാക്കിയത്. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ കൊല്ലത്ത് നിന്ന് തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു.
https://www.facebook.com/Malayalivartha
























