കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി ഏഴുമണി മുതൽ 11.30 വരെയും നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറുമണി വരെയും ഗതാഗത നിയന്ത്രണങ്ങളുണ്ടായിരിക്കും.
ഇന്ന് രാത്രി 7 മണി മുതൽ 11.30 വരെ ഡൊമസ്റ്റിക് എയർപോർട്ട് -ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്‌ക്വയർ- പഞ്ചാപുര-ബേക്കറി ഫ്ളൈഓവർ-പനവിള-കലാഭവൻമണി റോഡ്- വിമൻസ് കോളേജ് -ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനായി പാടുള്ളതല്ല.
ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ വിമൻസ് കോളേജ് –തെെക്കാട് -തമ്പാനൂർ ഫ്ളൈഓവർ-ചൂരക്കാട്ടുപാളയം -പവർഹൌസ് റോഡ്-തകരപ്പറമ്പ് ഫ്ളൈഓവർ -ശ്രീകണ്ഠേശ്വരം പാർക്ക് - എസ്പി ഫോർട്ട്- മിത്രാനന്ദപുരം -വാഴപ്പളളി റോഡിലും-അരിസ്റ്റോ ജങ്ഷൻ -മാരാർജി ഭവൻ റോഡിലും നോർക്കാ ജങ്ഷൻ-സംഗീതകോളേജ് റോഡിലും വിമൻസ് കോളേജ് -വഴുതക്കാട്-പിഎച്ച്ക്യൂ-ആൽത്തറ ജങ്ഷൻ -വെളളയമ്പലം - ടിടിസി - ഗോൾഫ് ലിങ്ക്സ്-ഉദയപാലസ് റോഡിലും തമ്പാനൂർ ഫ്ളൈഓവർ -പൊന്നറ പാർക്ക്- അരിസ്റ്റോ ജങ്ഷൻ- മോഡൽ സ്‌കൂൾ ജങ്ഷൻ-പനവിള- ബേക്കറി ഫ്ലൈഓവർ-പഞ്ചാപുര-ആശാൻ സ്‌ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ-പള്ളിമുക്ക്-പേട്ട-ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കുകയും വേണം.
"
https://www.facebook.com/Malayalivartha

























