തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വീട്ടിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയിൽ സ്കൂട്ടർ കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരനാണ് മരിച്ച അൻഷാദ്. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























