കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പല തരത്തിലുള്ള നാടകീയ നീക്കങ്ങൾക്കാണ് കേരളം വേദിയാവുന്നത് . കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്. കേരളത്തില്‍ ഏറെ വിവാദമായ നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കം പ്രതിരോധത്തിലായ ഈ കേസില്‍ പിണറായിയെ രാഷ്ട്രീയമായി രക്ഷിച്ചെടുത്തതില്‍ രാധാകൃഷ്ണനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പി രാധാകൃഷ്ണന്റെ പിരിച്ചുവിടലും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.കൈക്കൂലി ആരോപണം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ഉത്തരവിലൂടെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കിയത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണന്‍, കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍,
സ്വപ്ന സുരേഷ് എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ച ഉന്നതതല അന്വേഷണം നടത്തിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍, താന്‍ അന്വേഷിച്ച കേസുകളിലെ സമാനമായ വിവാദങ്ങളില്‍പ്പെട്ടാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുപോകുന്നത് എന്നത് ശ്രദ്ധേയമാണ്.നിർബന്ധിത വിരമിപ്പിക്കലിനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി അംഗീകരിച്ചത്. ഉത്തരവിൽ കൈക്കൂലി, തന്ത്രപ്രധാന വിവരങ്ങൾ ചോർത്തൽ, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവ എടുത്തുപറയുന്നുണ്ട്. ഡിസ്മിസ് ചെയ്യാതെ, വിരമിക്കാൻ അനുവദിച്ചതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും.നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ഇ.ഡി ഉദ്യോഗസ്ഥർ സർക്കാരുമായി ഒത്തുകളിക്കുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു.
റെയ്ഡ് വിവരങ്ങൾ ഇടനിലക്കാർ വഴി ചോർത്തി നൽകിയെന്നും അത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കിയെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ 30 കോടി രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷും ആരോപിച്ചിരുന്നു. കശുഅണ്ടി വ്യവസായിയുടെപരാതി കണ്ണുതുറപ്പിച്ചു..ആഭ്യന്തര അന്വേഷണത്തിന് നിമിത്തമായത് കേസ് ഒതുക്കാൻ കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥർ ഇടനിലക്കാർ വഴി രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന കൊല്ലത്തെ കശുഅണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയാണ്. അസി. ഡയറക്ടർ ശേഖർകുമാറിനും രാധാകൃഷ്ണനും എതിരെയായിരുന്നു ആരോപണം.
ഇതോടെ രണ്ടുപേരെയും ശ്രീനഗറിലേക്ക് മാറ്റി. രാധാകൃഷ്ണന്റെ പേര് പരാതിക്കാരൻ പിന്നീട് ഒഴിവാക്കിയതിനാൽ സംസ്ഥാന വിജിലൻസിന്റെ കേസിൽ പ്രതിയായില്ല.നയതന്ത്ര സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ സ്ഥാനക്കയറ്റംനൽകി ചെന്നൈയിലേക്ക് മാറ്റിയെങ്കിലും അതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ മറ്റ് കേസുകളിൽ അന്വേഷണം ബാക്കിയുണ്ടെന്നായിരുന്നു വാദം.
https://www.facebook.com/Malayalivartha


























